വിഗ്രഹങ്ങൾ
-------------------
ഒരു പൂജാരി തൻ്റെ ജീവിതത്തിൽ
നിർണായകമായ ചില നിമിഷങ്ങൾ
നിർവികാരമായി നേരിടേണ്ടതുണ്ട്.
എപ്പോഴും പൂജിച്ചു കൊണ്ടിരുന്ന വിഗ്രഹം
വെറുമൊരു ശില മാത്രമാണ് എന്നറിയുമ്പോൾ,
മജ്ജയും മാംസവും വികാരവുമില്ലാത്ത
തണുത്ത കൃഷ്ണശില മാത്രമെന്നറിയുമ്പോൾ,
സഹായിക്കാനോ മനസ്സിലാക്കാനോ
അനുഗ്രഹിക്കാനോ കഴിയാത്ത വെറും
നിർവികാര സ്വരൂപമെന്നറിയുമ്പോൾ,
പൂജാരി ഞെട്ടിത്തരിച്ചിരുന്നു പോവുന്നു.
പക്ഷെയത് താത്കാലിക ദുഃഖം മാത്രം,
കർമയോഗിയുടെ നിസ്സംഗതയോടെ
പിന്നീടയാൾ വിഗ്രഹത്തോട് പുഞ്ചിരിക്കുന്നു.
ശ്രീകോവിലിനു മുന്നിൽ ആളുണ്ടാവുമ്പോൾ,
പൂജിക്കുന്നു, അർപ്പിക്കുന്നു, തൊഴുന്നു.
എങ്കിലും അയാളുടെയുള്ളിൽ അപ്പോഴും,
ഇത്തിരി പ്രതീക്ഷ നിലനിൽക്കുന്നു.
എന്നെങ്കിലും ഈ ശിലാവിഗ്രഹത്തിന്
ചൈതന്യമുണ്ടാവുമെന്നും തന്നെയറിയാൻ
അന്നതിന് കഴിയുമെന്നും, ജീവിതമന്നു
പച്ച പിടിച്ചേക്കാമെന്നും മറ്റും മറ്റും
പാവം പൂജാരി സ്വപ്നം കാണുന്നു.
വിറയ്ക്കുന്ന ചുണ്ടുകളോടെ അയാളെന്നും
നിർമമനായിത്തന്നെ പൂജകൾ തുടരുന്നു.
പിന്നീടതായാളുടെ ആത്മകഥയാവുന്നു.
ഒരർത്ഥത്തിൽ നമ്മളും പൂജാരിയെ പോലെ
ഒട്ടേറെ വിഗ്രഹങ്ങൾ കെട്ടിപ്പിടിച്ചിരിക്കുന്നു.
തകർക്കാനാവാതെ, കൈവിടാനാവാതെ.
നിർവികാരം, നിസ്സംഗം, നിർമമം.
Quite profound. The poem simply "ungods " the idol in the sanctum sanatorium, which is identified by the lesser mortals as God. Wonderfully worded, phrased. All the five stars
This poem has not been translated into any other language yet.
I would like to translate this poem
The confusion 'to be or not to be' is relevent in this poem