വയൽക്കിളികൾ 
-------------------------
ഒരു കാട്ടുതത്തയായി മാറി 
നിന്റെ കതിരുകളെല്ലാം 
കൊത്തിയെടുത്തെനിക്ക്
അകലേക്ക് പറക്കണമായിരുന്നു.
നിന്റെ വയലിൻറെ മോഹിപ്പിക്കുന്ന 
പച്ചപ്പിൽ എന്നെയെനിക്ക് 
ഒളിപ്പിക്കണമായിരുന്നു 
നിന്റെയരുവികളിലെനിക്ക് 
ചിറകടിച്ചു കുളിക്കണമായിരുന്നു 
ഒരു സീല്കാരമായെന്റെ നെഞ്ച് 
നിന്റെ ചിറകിലുരസിയങ്ങനെ  
അനന്തമായ ചക്രവാളങ്ങളിലേക്ക് 
നമുക്കൊന്നിച്ചു  പറക്കണമായിരുന്നു                
Wish you a time ahead to fulfill your wish to fly high to the horizon as you want
This poem has not been translated into any other language yet.
I would like to translate this poem
 
                     
                
The lush green vast field of love is to be explored.the poet did it well