ഒരു താമരക്കോഴിയായ് മാറി
നിന്റെ ഇതളുകളിലെനിക്ക്
പാഞ്ഞു നടക്കണമായിരുന്നു.
മൊട്ടുകളുടെ ഊഷ്മളതയിൽ നിന്നും
ജലത്തിന്റെ അഗാധതകളിലേക്ക്
ഊളിയിട്ടിറങ്ങണമായിരുന്നു.
താഴെ മീനുകൾ പുളച്ചു മറിയുന്നു
നക്ഷത്രങ്ങളെമ്പാടും പ്രതിഫലിക്കുന്നു.
ഈ മനോഹര തടാകത്തിനിപ്പോൾ
നിലാവിന്റെ തണുത്ത നീല നിറമാണ്
ആമ്പലിന്റെ മദിപ്പിക്കുന്ന ഗന്ധമാണ്
നിന്നെപ്പോലെ മാദകസൗന്ദര്യമാണ്.
ഓ പ്രിയേ എന്നിലേക്ക് വരൂ വേഗം
നിന്റെ മൃദുപരാഗങ്ങളിൽ ഉമ്മ വെച്ചു
ഓടിയൊളിച്ചു കളിക്കണമെന്നുണ്ട്
പക്ഷെ പായലുകൾക്ക് താഴെയായ്
ചതുപ്പിലൊളിച്ചു കഴിയുന്നു മുതലകൾ.
അതിനാൽ ഞാനീ പൊന്തക്കാട്ടിൽ
കുടുങ്ങിത്തടവിലാവുന്നൂ പ്രിയേ.
The bitter sweetness of passionate love is poetically portrayed here
This poem has not been translated into any other language yet.
I would like to translate this poem
beautiful images of romantic love