Sara Teasdale 36 - യുദ്ധകാലത്തെ വസന്തം Poem by Unnikrishnan Sivasankara Menon

Sara Teasdale 36 - യുദ്ധകാലത്തെ വസന്തം

Rating: 5.0

യുദ്ധകാലത്തെ വസന്തം

This is a translation in Malayalam of the poem "Spring In War Time' by Sara Teasdale

അകലെ, അതിദൂരത്തെവിടെയോ
വസന്തത്തിന്റെ സാന്നിദ്ധ്യം ഞാനറിയുന്നു,
പൂമൊട്ടുകളുടെയും ഇലകളുടെയും
അകന്ന നേരിയ സുഗന്ധം.
പൂക്കാലത്തിനെങ്ങിനെ
ധൈര്യം സംഭരിക്കാനാവുന്നു
വ്യസനാകുലമാം ഈ
ലോകത്തിലേക്ക് വരാൻ-
കൊടിയ വ്യസനത്തിൽ!

ഉത്തരായനകാലമായി
പകലിന്ന് നീളമേറുന്നു, ഏറെ വൈകി
സാന്ധ്യതാരത്തിനു തിളക്കമേറുന്നു
പകൽവെട്ടത്തിനിത്രനേര-
മെങ്ങിനെ തങ്ങിനിൽക്കാനാവുന്നു
മനുഷ്യർക്ക് യുദ്ധംചെയ്യാൻ-
ഇനിയും യുദ്ധം തുടരാൻ?

പുല്ലുകൾ നിലത്ത് മണ്ണിൽ ഉണരുന്നുണ്ട്
വേഗം തന്നെ അവയ്ക്ക് ഉയരം വയ്ക്കും
എന്നിട്ട് കാറ്റിൽ തിരകൾപോലിളകിയാടും,
ഹൃദയത്തിനെങ്ങിനെയാവുന്നു
ഉലഞ്ഞാടാനവയെയനുവദിക്കാൻ
ശവക്കുഴികൾക്കുമേൽ-
പുത്തൻ ശവക്കുഴികൾക്കുമേൽ?

ആപ്പിൾ മരച്ചില്ലകൾക്കുകീഴെ കാമുകർ
ഒത്തുചേർന്ന് നടക്കാറുള്ള വഴികളിൽ
ആപ്പിൾപ്പൂവുകൾ സുഗന്ധം ചൊരിയും,
പക്ഷേ, ആ പ്രണയികളുടെ കാര്യമോ
മരണത്താൽ വേർപിരിക്കപ്പെട്ട ഇണകൾ-
ചാരവർണ്ണമായ മരണം?

COMMENTS OF THE POEM
Dr Dillip K Swain 04 August 2023

I am unable to understand Malayalam but I think you must have translated it well. Could you please give us a English version of the original work?

0 0 Reply
Dr Dillip K Swain 04 August 2023

Typo: an English version

0 0 Reply

Dillipji has requested me to share the English Original version of this poem. This is a translation in Malayalam of the poem 'Spring In War Time' by Sara Teasdale

0 0 Reply
sekharan pookkat 06 August 2023

Kaathirikkanaumillelum

0 0 Reply
sekharan pookkat 06 August 2023

Kathirikanaumillelum kanal

0 0 Reply

Thank you, dear poet Sekharan Pookkatt

0 0 Reply

Poet Sekharan Pookkatt wrote " കാത്തിരിക്കാനാരുമില്ലെങ്കിലും കനൽ പൂക്കട്ടെ ആപ്പിൾ മരങ്ങൾ സുഗന്ധം വിണ്ണിൽ ഒഴുകട്ടെ"

0 0 Reply
sekharan pookkat 06 August 2023

Sugandham vinnil ozukatte

0 0 Reply
sekharan pookkat 06 August 2023

Pookatte

0 0 Reply
sekharan pookkat 06 August 2023

Apple marangal

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success