(A Malayalam Translation of the poem " Houses Of Dreams" by Sara Teasdale) 
എന്റെ ഒഴിഞ്ഞ കിനാക്കൾ നീയെടുത്ത്
അവയോരോന്നിലും 
ആർദ്രതയും കുലീനതയും
ഏപ്രിലും വെയിലും നീ നിറച്ചു.
എന്റെ ചിന്തകൾ തിങ്ങിനിറഞ്ഞ ആ പഴയ 
ഒഴിഞ്ഞ സ്വപ്നങ്ങൾ മുഴുവൻ എന്റെ ഹർഷപൂരം 
നിറഞ്ഞിരിക്കയാൽ ഇനിയൊരു ഗീതം പോലും 
ഉൾക്കൊള്ളാൻ അവയ്ക്കാവുകില്ല.
ശൂന്യമാമെൻ കിനാക്കൾ ഇരുണ്ടിരുന്നു
ശൂന്യമാ സ്വപ്നങ്ങൾ വിസ്തൃതവുമായിരുന്നു
നിഴൽപൂണ്ട മധുരമാം ആ ഗൃഹങ്ങൾ എൻ ചിന്തകൾ-
ക്കൊളിക്കാൻ മതിയായ ഇടങ്ങളായിരുന്നു.
എന്നാൽ നീയെൻ കിനാക്കളെടുത്തുകൊണ്ടുപോ-
യവയെല്ലാം യാഥാർത്ഥ്യമാക്കിത്തീർത്തു-
ഇപ്പോളെൻ ചിന്തകൾക്കില്ലൊരിടവും കളിക്കുവാൻ
ഒന്നുമില്ലവയ്ക്കിപ്പോൾ ചെയ് വാനും.                
We can read the most romantic poet Sara Teasdale in this lovely poem.