ഭൂമിതൻ തന്ത്രി മീട്ടി തിന്മതൻ നീതി പാടി
ഉച്ചത്തിൽ കൂടെ നിന്നായിരം പേരും പാടി
ഇവിടെ ജനിക്കുന്നു ചതി തൻ ചക്രവാളം
ഇവിടെ മരിക്കുന്നു നന്മ തൻ പാനപാത്രം
നന്മ തൻ മുറ്റത്തെത്തി തിന്മയും ചിരിക്കുന്നു
നന്മയാ മുറ്റത്തിരുന്നാർത്തമായ് കരയുന്നു
സത്യത്തിൽ കൺ കെട്ടാണോ തിന്മ തൻ വിളംബരം
ആർത്തരായ് കരയുന്ന ആയിരം ജന്മങ്ങളെ
പുലരിയിൽ പടർന്നൊരു മൗനമാം മഞ്ഞിൻ കണം
സൂര്യനെ മറയ്ക്കുന്നു എന്നേയ്ക്കും എന്ന പൊലെ
എങ്കിൽ വെൺ സൂര്യൻ എന്നും ജ്വലിച്ചു മറയ്ക്കുന്നു
മഞ്ഞിൻ്റെ പുഞ്ചിരി കോർത്തൊരു മായാജാലം
സത്യത്തെ അളക്കുവാൻ അളവുകോൽ ഇല്ലയ്കയാൽ
എവിടെയോ തിരയുന്നു അലയുന്നു മനുജന്മാർ
സത്യത്തിൽ പരിശ്ചേതം പലതായ് പരതുമ്പോൾ
നന്മയെന്നത് കേവലം ആപേക്ഷികം മാത്രം
ആഴിതൻ ആഴങ്ങളെ അളക്കാൻ കഴിയാത്തപോൽ
ആത്മാവിൻ ചിത്രം വെറും മരീചിക മാത്രം
ജന്മങ്ങൾ പലരവർ ഞെരിഞ്ഞു തീർക്കുംനേരം
ആരൊക്കെ ചിരിക്കുന്നു അസത്യത്തിൻ മഞ്ചലേറി! ! !
©2023 SALINI.S.NAIR. All rights reserved
This poem has not been translated into any other language yet.
I would like to translate this poem
Good poem, on the vagaries of life. Fourth stanza third line 'സത്യത്തിൻ പരിച്ഛേദം' എന്നായിരിക്കാം താങ്കൾ ഉദ്ദേശിച്ചത്.