പണം
---------
പണം, പണം, പണം
പണം, പണം, പണം.
എല്ലാവരും, എവിടെയും,
എല്ലായ്‌പോഴും പിന്നാലെ,
പരക്കം പായുകയാണ്.
ദേവാലയമണികൾ തൊട്ട്,
അടുക്കളപ്പാത്രങ്ങൾ വരെ,
ഇതാവർത്തിക്കുകയാണ്.
'എങ്ങിനെയും പണമുണ്ടാക്കുക. '
ഇത് പുതിയ പഴഞ്ചൊല്ല്,
ഇതാണ് നൂതനാദർശം.
മൂല്യങ്ങളെന്നത് വെറും,
ചവിട്ടുപായകൾ മാത്രം.
കാലുകൾ തുടച്ചു തുടച്ചു,
ചളി നിറഞ്ഞു നിറഞ്ഞു,
അതിപ്പോളൊരു മൺകട്ട.
ഏറ്റവും അപകടകാരിയായ,
ആയുധമായി നാണയം വാഴുന്നു.
രക്തത്തിന്റെ വഴികളിലൂടെ,
അത് വലുതാവുന്നു.
മനുഷ്യരുടെ ജീവിതം,
അത് കുഴച്ചു മറിക്കുന്നു.
പണത്തിന്റെ മറകളിൽ,
ആസക്തിയുമധികാരവും,
കാമക്രോധമോഹങ്ങളും,
വെറുപ്പും നിരാശയും പകയും,
വിളയുന്ന കറുത്ത പാടങ്ങളിൽ,
പുതിയ കൊയ്ത്തുപാട്ടുകളുയരുന്നു.
'പണമുണ്ടാക്കുക, പണമുണ്ടാക്കുക
എങ്ങിനെയെന്നത് നോക്കണ്ട '
This poem has not been translated into any other language yet.
I would like to translate this poem
an insightfulpoem