ഊഞ്ഞാൽ
- - - - - - - - -
ഊഞ്ഞാലിൽ സ്വയം
മറന്നാടുകയായിരുന്നു.
അധികമാടിയാൽ
തല കറങ്ങുമെന്നും
ചുറ്റുപാടുകളെയൊന്നും
തീരെ അറിയാതാവുമെന്നും
ബോധ്യമുണ്ടായിരുന്നെങ്കിലും
ഞാനിറങ്ങിയതേയില്ല.
ഊഞ്ഞാലുകൾ മാറി മാറി
ആടിക്കൊണ്ടേയിരുന്നു.
വർധിക്കുന്ന ആയതിയുമായി
അവ ഉയർന്നുയർന്നു
പോയിക്കൊണ്ടിരുന്നു.
കാലുകൾ തലക്ക് മീതെയാവുന്നു
ആകാശം മാടി മാടി വിളിക്കുന്നു
ഭൂമി കറങ്ങിത്തിരിയുന്നു
ഇതാ വൃത്തം പൂർണ്ണമാവുന്നു.
തല താഴോട്ടായി കൈകൾ വിടർത്തി
അകലെ അമ്മയാംഭൂമിയിലേക്ക്
ഞാനിതാ വലിച്ചെറിയപ്പെടുന്നു.
പൊക്കിൾ കൊടിയറ്റുപോയ
വെറുമൊരു കുഞ്ഞായി മാറിയ ഞാൻ
പുതിയ ആകാശങ്ങൾക്ക് കീഴെ
വെളിച്ചത്തിലേക്ക് മലർന്നു വീഴുന്നു.
This poem has not been translated into any other language yet.
I would like to translate this poem
Changed to philosophical and poetic heights in this beautiful poem