Malayalam 914 ഭാഷാന്തര കവിതകൾ (14) ഈ താരാട്ട് നീ ശീലമാക്കിക്കൊള്ളൂ Poem by Unnikrishnan Sivasankara Menon

Malayalam 914 ഭാഷാന്തര കവിതകൾ (14) ഈ താരാട്ട് നീ ശീലമാക്കിക്കൊള്ളൂ

Rating: 5.0

ഈ താരാട്ട് നീ ശീലമാക്കിക്കൊള്ളൂ
എന്തുകൊണ്ടെന്നാൽ, നിന്നോട് സൗഹൃദം
പുലർത്താനാകാത്തതാം അപരിചിത മിഴികൾക്ക്
ഇന്നു നീ വില്ക്കപ്പെട്ടു കഴിഞ്ഞുവല്ലൊ.

ഈ താരാട്ട് നീ ശീലമാക്കിക്കൊള്ളൂ
ഈ രാവുമുതൽ, വിധി നിന്നോടു മന്ത്രിക്കുമിത്താരാട്ട്,
അലിഖിതമായ് നിൻ കുടുംബത്തിലിന്ന് താനേ പടച്ച
സ്വന്തം കരാറിലത്ഭുതചകിതമായ്പ്പോയ വിധി.

തന്റെ മറ്റു കുഞ്ഞുങ്ങളെ അങ്ങനെയെങ്കിലും രക്ഷിക്കാ-
നാകുമെന്ന ആഗ്രഹത്തിൽ, വിളമ്പാൻ പട്ടിണി മാത്രം
കൈയിലുള്ള ഭവനരഹിതയായ നിന്നമ്മ നിന്നോടുള്ള
മാതൃവാത്സല്യം അടിയറവു വെച്ച യുദ്ധക്കരാർ.

ഈ താരാട്ട് നീ ശീലമാക്കിക്കൊള്ളൂ,
ഇന്നീയിരവിൽ-ഇനിയെന്നും ലോക ചരിത്രം
ആലപിക്കാൻ പോകുന്നൊരീ മിഴിനീർത്താരാട്ട്.

വഴി തെറ്റിപ്പോയ മാനവചരിത്രത്തിന്
നാണക്കേടിന്റെ ഏതു പുറത്തിലാണോ
യുദ്ധക്കൊതിയുടെ ഈ രോദനമെഴുതിച്ചേർക്കാനാവുക?

തീയതികളില്ലാത്ത, ഒപ്പുകളില്ലാത്ത
നീ പോലുമില്ലാത്ത ഈ യുദ്ധക്കരാർ,
നിന്നമ്മ തൻ പരിരംഭണം നിനക്കന്യമാക്കിയെന്നാലും
ഈ താരാട്ട് നീ ശീലമാക്കിക്കൊള്ളൂ.

ഈ താരാട്ട് നീ ശീലമാക്കിക്കൊള്ളൂ.

This is a translation of the poem Get Used To This Lullaby by fatemeh zolfagharian
Wednesday, June 29, 2022
POET'S NOTES ABOUT THE POEM
May I request my readers to visit the original poem to read the Poet's Note and watch the photograph shared by her
COMMENTS OF THE POEM

I am deeply touched by the comments and observations posted below by noted poet Prem Nizar Hameed. Overwhelmed. I knew I had put my heart into this translation. But words of a peer!

1 0 Reply

And also your pure feeling has touched my heart in this poem

0 0

" Prem Nizar Hameed rated a poem titled Malayalam 914 ഭാഷാന്തര കവിതകൾ (14) ഈ താരാട്ട് നീ ശീലമാക്കിക്കൊള്ളൂ 5- start ratings". Thank You, dear poet Mr Prem Nisar Ahmed

0 0 Reply
Prem Nizar Hameed 01 July 2022

Also, you have powerfully and precisely infused the heart rending emotions into the translation. Hearty congratulations.

2 0 Reply

I am very happy that you read my poem and also the beautiful translation of my dear friend Unnikrishnan

0 0
Prem Nizar Hameed 01 July 2022

Dear Unni, You have well translated the poem into Malayalam Language. I read the original also. It seems that you have converted your waiting into a touching experience here.

2 0 Reply

This poem of Fatemeh proved a true challenge to translate into my mother tongue. Took days to find whatever rhythm I could render to it.

1 0 Reply
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success