Malayalam 24 - കവിത മന്ത്രിച്ചത് Poem by Unnikrishnan Sivasankara Menon

Malayalam 24 - കവിത മന്ത്രിച്ചത്

Rating: 5.0

കാറ്റിൻ കൈപ്പിടിയിൽ നിന്ന്
പിടഞ്ഞോടും സുമസുഗന്ധവും
രഹസ്സിൻ നഖമുനകളെ
കുടഞ്ഞോടും ശോണസന്ധ്യയും
നഭസ്സിൻ ഉരസ്സിൽനിന്ന്
തടവുചാടിയ മേഘശകലങ്ങളും
തങ്ങളിൽ ചൊല്ലാതിരുന്നതു തന്നെയത്രേ
എൻ വിരൽ തകർത്തു വിതുമ്പിയ
ഈണങ്ങളിന്നെന്നോട് മന്ത്രിച്ചത്.

COMMENTS OF THE POEM
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success