തിര തീരത്തോട് പറയാത്തത്
തിരകൾ തീരത്തോട് ഒന്നും പറയുന്നില്ല.
തീരത്തിൻറെ വിരിമാറിൽ
വീണുടയാനാണ് തിരയുടെ വിധി.
ഇതറിഞ്ഞുകൊണ്ടു തന്നെയാണ്
നീട്ടിയ കൈകളും
തുടിക്കുന്ന ചുണ്ടുകളുമായി
അവൾ തീരത്തോടടുക്കുന്നത്.
തൻറെ ജലമയമായ നഗ്നതയും
സുതാര്യമായ വികാരങ്ങളും
തീരത്തിനു തന്നെയാണ്
അവൾ സമർപ്പിക്കുന്നത്.
അവൻറെ കൈകളിലമരുന്പോൾ
ആ ആലിംഗനത്തിൻറെ നൈമിഷികത
അവൾ മറന്നേ പോകുന്നു.
പിന്നിൽ വരുന്ന
അടുത്ത തിരയെപ്പുണരാനായി
അവൻ തന്നെ കൈവിട്ടുകളയുമെന്ന്
അവളറിയുന്നേയില്ല.
തൻറെ ഉണ്മയ്കാധാരമായ കടൽക്കരുത്തും
കാമനകളെ ഉണർത്തിയ മരുത്തും
ഇപ്പോഴവളുടെ മനസ്സിലില്ല.
ഇതാ, അവൾ വിട പറയുകയായി
തിളങ്ങും കൺകളിൽ
കദനത്തിൻ നനവോടെ
തീരത്തിൻ മാറിൽ നിന്നകലാൻ
മടിക്കും മോഹനാംഗുലികളോടെ.
തീരം മണലിലവളെ തെരയുന്പോൾ
അവളുടെ ശോകസ്മേരം
കടൽപ്പരപ്പിലലിഞ്ഞുതീരുന്പോൾ
തൻറെ ഓർമ്മക്കായെന്നോണം
അവൾ ഏല്പിച്ചുപോയ
കടലിന്നഗതികളിൽത്തന്നെ
മനമുറപ്പിക്കണമവന്നിനി.
Onnum parayanaavathe aarthalachu karanjittum badiranaai nilpavan stobhamethumillathe karayaniniyumundallo Parayakkathakal veereyum! nicely rendered- my 10 plus unni
തീർച്ചയായും ആർത്തലച്ചു കരയുന്ന ഹൃദയത്തോടെയാണ് തീരം തിരയോട് വിട പറയുന്നത്. ആ ഹൃദയം ഒരിക്കലും മൂകവുമല്ല, ബധിരവുമല്ല. സ്തോഭജടിലമായ ആ ഹൃദയം ഒന്നും കേൾക്കാനും പറയാനുമാവാതെ വിങ്ങുക തന്നെ ആയിരിക്കണം. നന്ദി സുഹൃത്തേ..
The sea is a wonderful subject for the talented poets of the world. They have seen the sea in different ways and written poems. Here this poet is given a wonderful poem about the sea, shore, and the waves and their relations which I believe is having some meta physical contexts of world affairs. good poem.
Sir, Thank you for finding time for reading this poem, and for posting very encouraging comments. Obliged Sir!
Once again, may i be the first to read the translation of poem in Malayalam. Wonderfully written. May all your Malayalee fans read and enjoy this poem. God bless Unni
Wow! That s a different thought. I have always felt that it is the wave that leaves the shore away in search of new shores.... Nicely written as usual. 10+
Hi Ashika, My sheer thoughts..... The life and youthfulness of a wave are as short lived as the spark of a firefly... Thank you Ashika....