ഞാൻ Poem by JOBY JOHN

ഞാൻ

ദൈവമെൻ സർവവും
എൻ ആത്മാവും ജീവനും.
നടന്നതും നടന്നതും ഞാൻ.
വീണതും പോയതും ഞാൻ.
ഏറെ ഞാൻ നടന്നതും
ഞാൻ നടന്നതും
എൻ ദേഹവും ദേഹിയും വേർപിരിഞ്ഞു.
അങ്ങനെ ഞാനും, ഞാനും പോയ്മറഞ്ഞു.
വിലാപം, കരച്ചിൽ, വേദന
സൗഹൃമെല്ലാം പോയ്മറഞ്ഞു.
നൊന്തുപെറ്റമ്മയും കരുതിയോരപ്പനും
എൻ ചോരയും പ്രണയവും പോയ്മറഞ്ഞു.
ഇരുട്ട്, നിശ്ശബ്ദത, ഭയം, ഏകാന്തത.
മരവിച്ച മനസ്സും ജീർണിച്ച ദേഹവും
ഒരുമിച്ചു ചേരാൻ വിസമ്മതിച്ചു.
വിശപ്പ്, ദാഹം, ഗന്ധം, കേൾവി
എല്ലാം എനിക്കിന്ന് അന്യമായി.
മൂഷികരാജനും സോദര സേനയും
മൃഷ്ടന്തഭോജനത്തിൻ മാർഗ്ഗ മദ്ധ്യേ.
തുരക്കൽ, കീറൽ, എരിച്ചിൽ, കരച്ചിൽ
എൻ അസ്ഥിയും മാംസവും മന്നോടുമൺമറഞ്ഞു.
ആരാണ് ഞാൻ
എന്താണ് ഞാൻ
ഞാൻ, ഞാൻ, ഞാൻ
പോയ്മറഞ്ഞു.
എൻ ദൈവമേ നിന്നിൽ എൻ ആശ്രയം.
നീ മാത്രമെൻ സഹായം

READ THIS POEM IN OTHER LANGUAGES
Close
Error Success