എവിടെയോ കേട്ടു മറന്നൊരു രാഗത്തിൻ താളമായിന്നു നിൻ പദനിസ്വനം
പുലരിയിൽ വിരിയുന്ന ശിവമല്ലി പോലെയാ നിറവാർന്ന ഓർമയിൽ മുങ്ങിനിൽകെ
എവിടെയോ മാഞ്ഞുപോയ് ഉള്ളിലെ തീക്കനൽ നോവിച്ചിരുന്നോരാ കാലമെല്ലാം
മനമിന്നു തേടുകയാണൊരു പൂന്തോപ്പിൻകുളിർതൂകിടുന്നൊരുദ്യാന ഭംഗി
മഴതോർന്നൊരാകാശമായിന്നു ഹൃത്തടം നറുനിലാ തേടുകയായിതെങ്ങും
ഒരുകുളിർ തെന്നൽ പോൽ എവിടെനിന്നറിയാതെ
മധുരമായ് വന്നെത്തി വേണുഗാനം
കൺകളിൽ തിരുരൂപ ദർശന സൗഭാഗ്യ മെന്തു ചൊല്ലേണ്ടു ഞാൻ!
ജന്മസാഫല്യമോ മുജ്ജന്മ സുകൃതമോ തോന്നലാവാം.
This poem has not been translated into any other language yet.
I would like to translate this poem