ദുഃഖസത്യം 
- - - - - - - - -
ദുഖങ്ങളുണ്ടാവുമ്പോൾ
സത്യങ്ങൾകൂടുതൽ 
വെളിവാകുന്നു 
രാത്രി നക്ഷത്രങ്ങളെയെന്നപോലെ 
കറുപ്പിന്റെ പശ്ചാത്തലത്തിൽ 
വെളുപ്പ് ഏറ്റവും തീവ്രമാകുന്നു 
പൊക്കിൾകൊടി അറുത്ത് 
മാറ്റുമ്പോൾ മുതൽ 
വേദനയും ദുഖവും 
നമ്മോടൊപ്പമാവുന്നു 
ഇടക്ക് നക്ഷത്രങ്ങൾ 
പെയ്യിക്കുന്നു.                
This poem has not been translated into any other language yet.
I would like to translate this poem
 
                     
                
The background of black against white in life is poetically painted