മരക്കൊമ്പിൽ
ഒരു കിളി വന്നിരുന്നു
കാറ്റനക്കുന്ന പച്ചിലകൾ
ഇലകൾക്കിടയിൽ നിന്നും
പെട്ടെന്ന് ഞെട്ടിവരുന്ന പൂക്കൾ
പൂക്കൾക്കിടയിൽ
കിളി പൂങ്കുല പോലെ ചാഞ്ഞിരുന്നു.
പൂപറിക്കാൻ കുട്ടികൾ
മരക്കൊമ്പ് വളച്ച് താഴ്ത്തി
തണൽ കായാൻ വന്നവർ
കൈ നീട്ടി ഇല നുള്ളി
കിളി ചിറകൊതുക്കി അനങ്ങാതിരുന്നു.
പകൽ മുഴുവൻ ശേഖരിച്ച വെയിൽ
ഇലകളിൽ ആറിക്കിടക്കുന്ന വൈകുന്നേരത്ത്
കറമ്പിയും കുഞ്ഞുങ്ങളും
തീറ്റതിരഞ്ഞിറങ്ങുമ്പോൾ
കിളി പേടിക്കാതെ പതുങ്ങിയിരുന്നു.
അങ്ങനെയിരിക്കെ
മാനത്ത്
അടഞ്ഞ ഇമപോലെ ചന്ദ്രക്കല വന്നു
അഴകു ചേർക്കാൻ ഒരു നക്ഷത്രവും വന്നു
ജന്മങ്ങളോളം കാണാൻ പാകത്തിൽ
കിളി തുഞ്ചேത്താളം ചെന്നിരുന്നു.
വെറും ഒരു മരക്കൊമ്പിൽ !
...
Read full text