പ്രേമമാം വികാരമെന്നിൽ
മൊട്ടിട്ടു വിടരുമ്പോൾ
കണ്ണും കണ്ണും ചിമ്മിടുന്നു
ചുണ്ടും ചുണ്ടും ഒരുമീടുന്നു
കയ്യും കയ്യും ഒന്നിക്കുന്നു
ഓ -- സന്തോഷ സുന്ദര സുദിനം
ആനന്ദ തന്തുലിത നിമിഷം
ആനന്ദത്തിൽ ദിനരാത്രങ്ങൾ കഴിയവെ
വന്നു ആ ദുർദിന നിമിഷങ്ങൾ
പ്രേമഭാജനമവൻ എൻ പ്രിയതമൻ
അക്കരപച്ചതൻ പ്രഭ തേടി
അതിർവരമ്പുകൾ പിന്നിട്ടമ്പോൾ
തേങ്ങി എൻ മനക്കാമ്പ്
നീർച്ചാലു തേടും പേടമാൻപോൽ
വീണു എൻ ഹൃത്തിൻ ആഴത്തിൽ
കടലിലെറിയും കല്ലുപോൽ
അറിയില്ല നീ എത്രമാം ആഴത്തിൽ
പതിക്കുന്നു കല്ലെന്ന്
അതുപോൽ പതിച്ചു എൻ ഹൃത്തിൽ
നിൻ ചെറു മൗനമെന്നിൽ
(Graphic: the prof saved to theme pinterest)
This poem has not been translated into any other language yet.
I would like to translate this poem