ആകാശനീലിമയിൽ
കാർമേഘങ്ങളെ തുളച്ച്
തെളിഞ്ഞു വരുന്നൊരു
ചന്ദ്രക്കല പോൽ
എൻ മനകാമ്പുതുളച്ച്
നിൻ സ്നേഹ കതിർ വിതച്ചവനെ
തെളിയുന്നു നിൻ മുഖകാന്തി
എന്നിൽ എന്നേരവും
ഓർക്കുന്നു നിൻ സല്ലാപ
നിമിഷങ്ങൾ കാണുന്നു
ഞാനെൻ മനോമുകരത്തിൽ
നീ തന്നതാം ആനന്ദതന്തുലിത നിമിഷങ്ങൾ
പാടുന്നു ഞാനെൻ ഹൃദയവീണയിൽ
സ്നേഹസാഗരസംഗീതം
Graphic: Warda Sakoff saved to Trees.jpg Pinterest)
This poem has not been translated into any other language yet.
I would like to translate this poem