Anitha Thampi was born in 1968 in Kerela. She is a Malayalam poet with two collections of poetry to her credit. Her first book, Muttamatikkumbol (Sweeping the Courtyard), published in 2004, was chosen as “the best poetry book of the year” by the influential Malayalam newspaper, Mathrubhumi. Her second collection, Azhakillathavayellam (All that are bereft of beauty) was published in 2010 after a span of seven years. In 2007, her Malayalam translations of Australian poet Les Murray were published in a bilingual edition.
കണ്ണുപൂട്ടിയുറങ്ങുന്ന വീടിൻ
മൺകുരിപ്പുകൾ പൊങ്ങിയ മുറ്റം
ചൂലുകൊടിച്ചോർമയാക്കുമ്പോൾ
രാവിലെ, നടു വേദനിക്കുന്നു.
പോയ രാത്രിയിൽ മുറ്റം നനച്ചു
പോയിരിക്കാം മഴ, മണ്ണിളക്കി
മണ്ണിരകളുറങ്ങാതെയാവാം
കൊച്ചു മൺവീടുകൾ വച്ചു,രാവിൽ
രാവിലെയൊരു പെണ്ണിൻ കുനിഞ്ഞ
പിൻചുവടിന്റെ നൃത്തം കഴിഞ്ഞാൽ
ഈർക്കിലിവിരൽപ്പോറൽനിരകൾ
മാത്രമായി പൊടിഞ്ഞുപരക്കാൻ
തൂത്തു നേരം പുലർന്നു, വെ ളിച്ചം
വീണു വീടിൻ മിഴി തുറക്കുമ്പോൾ
കാൽച്ചുവടും കരിയില പോലും
നീങ്ങി, എന്തൊരു വൃത്തിയിൽ മുറ്റം!
രാവരിച്ചു വന്നെത്തുന്ന പത്രം
വാതിലിൽ വന്നു മുട്ടി വീഴുമ്പോൾ
ചപ്പുവാരി നിവർന്നവൾക്കിത്ര
കാപ്പിമട്ടു കുടിക്കുവാൻ ദാഹം.
i
...
പടം വരപ്പുകാരി
ചക്കപ്പഴങ്ങൾ വരയ്ക്കുന്നു
പ്ലാഞ്ചില്ലയിൽ, വേരിൽ,
കായ്ച്ച പടി.
പെൺതടിയിൽ മുലകളായ്
രൂപകൽപന ചെയ്തല്ല.
മുറിവും തുറവുമായ്
മെയ്പ്പിളർപ്പുകളായല്ല,
ര് നിമിഷം മുൻപ്
അമ്മച്ചി വാക്കത്തിയാൽ
മുറിച്ചു വച്ച മട്ട്,
വെറും തറയിൽ.
മടൽ, ചകിണി,
ചുളകൾ, കുരു
തെന്നുന്ന പോള,
വേറേ വേറേ വരച്ചിട്ടില്ല.
മുള്ളിൽത്തന്നെ പണിത മുഴുവൻ മെയ്യ്
പെണ്ണൊരുത്തി പേറി നിവരും ചുവട്,
തുടച്ചാൽ നീങ്ങാതൊട്ടിപ്പിടിക്കും കറയായി
പ്ലാഞ്ചോട്ടിൽ വീണഴുകി മുളയ്ക്കും വിത്തായി
എല്ലാടവും പരക്കും മണമായി
കുഞ്ഞുങ്ങൾ വളരുന്ന വയറുമായി
പടങ്ങൾ വരയ്ക്കാത്ത പെണ്ണുങ്ങൾ
നോക്കുന്നേരം
ശരിക്കും
പ്ലാന്തടിയിൽ പറ്റിച്ചേർന്ന പഴങ്ങളായി.
...
മീനാക്ഷി
കൊച്ചുകൈപ്പടം
അമ്മിഞ്ഞമേൽ പൊത്തി :
ഇതെന്റെ സ്കൂൾ
എന്റെ ബാഗ്
കളർ പെൻസിൽ
കൂട്ടുകാരി തിത്തു
പൂത്തിരി പുസ്തകം
അക്കുത്തിക്കു കളി
എന്റെ അമ്മ.
...
നീ ഒരു പൊടിസ്സൂര്യൻ
ഞാനൊരു തരിപ്പച്ച
അതിസംയമത്തോടെ
തങ്ങളിൽ നീർമുട്ടി നാം മരിച്ചു.
തീരാദാഹം
എന്നിട്ടുമടക്കിവച്ചലഞ്ഞ് നടക്കുമ്പോൾ
അതിരറ്റുണർന്ന്,
ഇരുൾ വകഞ്ഞ പൊന്തും
ഒരു മുഴുവൻ സൂര്യൻ !
തുടിച്ചിളകും പച്ചക്കടൽ !!
ജീവന്റെ ദിക്കിൽ
എല്ലാം
ആദ്യമെന്നതു പോലെ.
...
മരക്കൊമ്പിൽ
ഒരു കിളി വന്നിരുന്നു
കാറ്റനക്കുന്ന പച്ചിലകൾ
ഇലകൾക്കിടയിൽ നിന്നും
പെട്ടെന്ന് ഞെട്ടിവരുന്ന പൂക്കൾ
പൂക്കൾക്കിടയിൽ
കിളി പൂങ്കുല പോലെ ചാഞ്ഞിരുന്നു.
പൂപറിക്കാൻ കുട്ടികൾ
മരക്കൊമ്പ് വളച്ച് താഴ്ത്തി
തണൽ കായാൻ വന്നവർ
കൈ നീട്ടി ഇല നുള്ളി
കിളി ചിറകൊതുക്കി അനങ്ങാതിരുന്നു.
പകൽ മുഴുവൻ ശേഖരിച്ച വെയിൽ
ഇലകളിൽ ആറിക്കിടക്കുന്ന വൈകുന്നേരത്ത്
കറമ്പിയും കുഞ്ഞുങ്ങളും
തീറ്റതിരഞ്ഞിറങ്ങുമ്പോൾ
കിളി പേടിക്കാതെ പതുങ്ങിയിരുന്നു.
അങ്ങനെയിരിക്കെ
മാനത്ത്
അടഞ്ഞ ഇമപോലെ ചന്ദ്രക്കല വന്നു
അഴകു ചേർക്കാൻ ഒരു നക്ഷത്രവും വന്നു
ജന്മങ്ങളോളം കാണാൻ പാകത്തിൽ
കിളി തുഞ്ചேത്താളം ചെന്നിരുന്നു.
വെറും ഒരു മരക്കൊമ്പിൽ !
...